വ്യാഴാഴ്‌ച, ജനുവരി 26, 2012

മനുഷ്യശരീരം-4

ധമനികള്‍ :
   ഹൃദയത്തില്‍ നിന്ന് ശുദ്ധീകരിച്ച രക്തത്തെ ശരീരമാകെ എത്തിക്കുന്ന നാഡികളെ ധമനികള്‍ എന്ന് പറയുന്നു.
സിരകള്‍ :
   ശരീരത്തില്‍ നിന്ന് അശുദ്ധരക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന നാഡികളെ സിരകള്‍ എന്ന് പറയുന്നു.
നാഡീ സംഖ്യ :
   മനുഷ്യശരീരത്തില്‍ മൂന്നരക്കോടി നാഡികള്‍ ഉണ്ട്.അത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമായി വ്യാപിച്ച് കിടക്കുന്നു.അതില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഗുണങ്ങള്‍ അഥവാ ശബ്ദം,സ്പര്‍ശം,രൂപം,രസം,ഗന്ധം എന്നിവ ഉള്‍ക്കൊള്ളുന്ന സുപ്രധാനങ്ങളും വലുതുമായ 72000 നാഡികള്‍ ഉണ്ട് എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.
   72000 നാഡികള്‍ ഉള്ളവയില്‍ ചെറിയ സുഷിരങ്ങള്‍ ഉള്ളവ 700.അന്ന രസത്തെ വഹിക്കുന്ന അവ ശരീരത്തെ സംരക്ഷിക്കുന്നു.
   പാദം മുതല്‍ ശിരസ്സുവരെ സര്‍വ അംഗങ്ങളും നാഭി മുതല്‍ വ്യാപിച്ച് കിടക്കുന്ന 700 സിരകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.700 നാഡികളില്‍ 24 നാഡികള്‍ സുവ്യക്തങ്ങളാണ്.അവയില്‍ വലതു കൈ മുതല്‍ കാല്‍ വരെ വ്യാപിച്ച് കിടക്കുന്ന ഒന്നു പരീക്ഷണയോഗ്യവും ആണ്.
   നാഭിയുടെ അടുത്ത് വിലങ്ങനെ ഒരു നാഡീ ചക്രം ഉണ്ട്.വാതം,പിത്തം,കഫം,സംസര്‍ഗം,സന്നിപാതം,രക്തം,രസം ഇവയുടെ വ്യത്യാസങ്ങളെ ഇവ സൂചിപ്പിക്കുന്നു.
നാഡീവ്യൂഹം:
   ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് "  മസ്തിഷ്കം"   1250 മുതല്‍ 1400 ഗ്രാം വരെയാണ് ഇതിന്റെ തൂക്കം. ഗര്‍ഭസ്ത്ഥ ശിശുവിന്റെ ആദ്യ പന്ത്രണ്ട് ആയ്ചകള്‍ക്കുളില്‍ തന്നെ കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗങ്ങള്‍ വികസിക്കും.നാഡീ കുഴലിന്റെ കട്ടികൂടിയ ഭാഗം മസ്തിഷ്കമായും വാല്‍ ഭാഗം സുഷുംനാനാഡിയായും വികസിക്കുന്നു.
   മസ്തിഷ്കത്തെയും സുഷുംനാ നാഡിയെയും ഫലപ്രെദമായി സംരക്ഷിച്ചിരിക്കുന്നത് തലയോടും നട്ടെല്ലുമാണ്.സുഷുംനാ നാഡിയുടെ ശരാശരി തൂക്കം "  30"   ഗ്രാമാണ്. 45 സെന്റീ മീറ്റര്‍ നീളവും.മസ്തിഷ്കത്തിന് പ്രധാനമായി രണ്ടു ആവരമാണ് ഉള്ളത്.അസ്ഥികൊണ്ടുള്ള തലയോട്ടിയും,സ്തരം കൊണ്ടുള്ള ആവരണമായ മെനിഞ്ചസ്സും.മെനിഞജസിന്നു മൂണ് ഭാഗങ്ങളുണ്ട്.പുറത്ത് ഡുറാമാറ്റര്‍,നടുവില്‍ അരക്നോയ്ഡ് മാറ്റര്‍,അകത്തു പയാമാറ്റര്‍. മസ്തിഷ്കത്തില്‍ കാണുന്ന ദ്രാവകത്തെ സി എസ് എഫ് (സെറിബ്രോ സ്പൈനല്‍ ഫ്ലൂയ്ഡ്)എന്നു പറയുന്നു.ഇത് ഉള്‍കൊള്ളുന്നത് വെന്‍ട്രികിളുകളും സബ് അരക്നോയ്ഡ് സ്പേസും ആണ്.
   സെറിബ്രം,മിഡ്ബ്രെയിന്‍,സെറിബെല്ലം,പോണ്‍സ്,മേടുലഒബ്ലോംഗേറ്റ എന്നിവയാണ് മസ്തിഷ്കത്തിന്റെ പ്രധാന ഭാഗങ്ങള്‍   .  മസ്തിഷ്കത്തിലെ രക്തം കൊണ്ട് വരുന്ന ധമനികള്‍ ഇന്‍റ്റേണല്‍ കാറോട്ടിഡ് ,വെര്‍ട്ടിബ്രല്‍ ആര്‍ട്ടറി എന്നിവയാണ്.ഇവയിലോ മറ്റേതെങ്കിലും ഭാഗങ്ങളിലോ രക്തം കട്ടപിടിക്കുകയോ രക്തസ്രാവമുണ്ടാകുകയോ ചെയ്താല്‍ അത് മസ്തിഷ്കത്തിനെ ബാധിയ്ക്കും.
   ഇതിന്റെ നീളം കൂടിയ ഭാഗമാണ് സുഷുംമ്ന .31 ജോഡി സുഷുംമ്ന നാഡികളുണ്ട് .ഇതിനെയും മസ്തിഷ്കത്തെ പൊതിഞ്ഞ അതേ ഭാഗങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.സുഷുംമ്നയുടെ കേന്ദ്ര ഭാഗം ഗ്രേമാറ്ററും,ചുറ്റുഭാഗം വൈറ്റ് മാറ്ററും കാണപ്പെടുന്നു.ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ 25%വും പോകുന്നത് മസ്തിഷ്ക്കത്തിലേക്കാന്നു.
മസ്തിഷ്ക നാഡികള്‍ :
1.  ഘാണേന്ദ്രിയ നാഡികള്‍ : മണവുമായി ബന്ധപ്പെട്ട ഈ നാഡികള്‍ നാസാരന്ദ്രത്തിന്റെ മുകളിലുള്ള ഉള്‍ഭാഗത്തെ ആവരണസ്തരത്തിലെ കോശങ്ങളില്‍നിന്നാണ് ഉത്ഭവിക്കുന്നത്.
2.  നേത്രനാഡി :  കണ്ണിലെ നേത്രപടലത്തില്‍നിന്നു സംവേഗങ്ങള്‍ തലച്ചോറിലെത്തിക്കുന്ന നാഡിയാണിത്.
3.  കണ്‍ചലനനാഡി :  കണ്ണിലെ കോശങ്ങളുടെ ചലനത്തോടു ബന്ധപ്പെട്ടതാണ് ഈ നാഡി. കണ്ണിനെ ചലിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
4.  ട്രോക്ലിയര്‍ നാഡി :  വിശിഷ്ട്ട നേത്രപേശികളോടു ബന്ധിച്ചിട്ടുള്ള കപ്പിതുല്യമായ ഒരു നാഡിയാണ്.തലയോട്ടിയോട് ബന്ധപ്പെട്ട ഏറ്റവും ചെറിയ നാഡി.ഈ നാഡിക്ക് ബലക്ഷയം സംഭവിക്കുമ്പോള്‍ നേത്രഗോളം ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
5.ആബ്ഡൂസന്‍സ് നാഡി :  പോണ്‍സിന്‍റെ കീഴ്ഭാഗത്ത് നിന്നാണ് ഈ നാഡി ഉത്ഭവിക്കുന്നത്.(മസ്തിഷ്കത്തിന്റെ ചുവട്ടിലെ മെഡുലഒബ്ലോങ്ഗാട്ട എന്ന ഭാഗവും തലാമസ് എന്ന ഭാഗവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന അവയവമാണ് പോണ്‍സ്).
6.  ശേയ്ഷ്യല്‍ നാഡി :  മുഖത്ത് ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നതിന് പേശികള്‍ നല്‍കുന്ന ചലനസഹായ നാഡിയാണിത്.
7.  ഗളജിഹ്വ നാഡി :  നാവിലേക്കും അണ്ണാക്കിലേക്കും നയിക്കുന്ന തലയോട്ടിയോടു ബന്ധപ്പെട്ട നാഡിയാണിത്.ഈ നാഡിക്ക് സംവേദനത്തോടും ചലനത്തോടും ബന്ധപ്പെട്ട ഭാഗങ്ങളുണ്ട്.
8.  കപാലനാഡി :  ഹൃദയമിടിപ്പ് ശ്വാശോച്ഛാസ ക്രമം മുതലായവയെ നിയന്ത്രിക്കുന്ന പത്താം മസ്തിഷ്ക നാഡിയാണിത്.ഗളജിഹ്വ നാഡിയോട് അഭേദ്യമായ ബന്ധം ഇതിനുണ്ട്.മസ്തിഷ്ക നാഡികളില്‍ വെച്ച് ഏറ്റവും നീളം കൂടിയതാണ് കപാലനാഡി.
9.സഹായകനാഡി :  ഇത് തീര്‍ത്തൂം ഒരു ചലന നാഡിയാണ്.ഇതിന് മസ്തിഷ്കത്തില്‍ നിന്നും നട്ടെല്ലില്‍ നിന്നുമുള്ള രണ്ടു വേരുകളുണ്ട്.  
10. ജിഹ്വമൂലനാഡി :  ഇത് തീര്‍ത്തൂം ഒരു ചലന നാഡിയാണ്.നാവിന്റെ നൈസര്‍ഗികമായ പേശികളെ നല്‍കുന്നത് ഈ നാഡിയാണ്.മെഡുല്ലയില്‍നിന്നുള്ള കൊച്ചു വേരുകളുടെ പരമ്പരയില്‍ നിന്നാണ് ജിഹ്വമൂലനാഡി ഉത്ഭവിക്കുന്നത്.