ശനിയാഴ്‌ച, നവംബർ 12, 2011

ചുവടുകള്‍ എന്നാല്‍ എന്ത്


   കളരിയഭ്യാസങ്ങളുടെ അടിസ്ഥാന ഘടകമാണ് ചുവടുകള്‍. ,   എല്ലാപ്രവര്‍ത്തികളും ചുവടിനെ ആശ്രയിച്ചാനിരിക്കുന്നത്. "ചുവട്  പിഴയ്ച്ചാല്‍ എല്ലാം പിഴയ്ക്കും"   എന്നു കളരികളില്‍ നിന്ന് എപ്പോഴും പറയാറുണ്ടായിരുന്നു.പ്രാകൃതാതന്നെ നമ്മള്‍ വിവിധ രീതികളിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുംബോള് അതിനനുസരിച്ചുള്ള രീതിയില്‍ നിലയുറപ്പിക്കാറുണ്ട്.ഉദാഹരണത്തിന്ന് ഭാരം പൊക്കുമ്പോള്‍ ,വണ്ടികള്‍ ഉന്തുമ്പോള്‍ നാം സാധാരണ നിലയില്‍നിന്ന് മാറി  ആ പ്രവര്‍ത്തികള്‍ക്ക് അനുയോജിച്ച രീതിയിലാണല്ലോ നില്‍ക്കാറുള്ളത്.
 ഏത് പ്രവൃര്‍ത്തി ചെയ്യുവാനും ആവശ്യമായ ആക്കവും,ഭലവും,സ്വാധീനവും കിട്ടാന്‍ വേണ്ടി നാം വിവിധങ്ങളായ നിലകളെ ആശ്രയിക്കാറുണ്ടെന്ന് കാണാം.കളരിപ്പയറ്റിലും അഭ്യാസമുറകള്‍ക്കനുസരിച്ച് പല പ്രയോഗങ്ങള്ക്കും വേണ്ടി ചില പ്രത്യേക നിലകള്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്.അവയാണ് കളരിപ്പയറ്റിലെ ചുവടുകള്‍ എന്ന് പറയുന്നത്." പിഴയ്ക്കാത്ത ചുവടുവെയ്പ്പാന് "   ഒരാഭ്യാസിക്കുവേണ്ട അടിസ്ഥാന യോഗ്യത. 

വിവിധ തരം ചുവടുകള്‍ :
ചുവടുകളെ പൊതുവില്‍ രണ്ടായി വിഭജിച്ചിരിക്കുന്നു.അത് ആക്കച്ചുവടും,നീക്കച്ചുവടും.കളരിപ്പയറ്റില്‍ കാലുകള്‍ നിയമാനുസരണം ഉറപ്പിച്ചു നിലകൊള്ളുന്നതാണ് ആക്കച്ചുവട്.അബ്യാസനിയമപ്രകാരം ഒരു ചാട്ടത്തിനോ,ഒഴിവിനോ മറ്റോ വേണ്ടി ഒരുങ്ങി നില്‍ക്കുന്നതാണ് നീക്കച്ചുവട്.ചുവടുകള്‍ വയ്ക്കുംബോയുണ്ടാകുന്ന ആകൃതി,ചുവടുകള്‍ തമ്മിലുള്ള അകലം,വിസ്താരം എന്നിവയെ ആധാരമാക്കി ഈ രണ്ടു ചുവടുകളെ വീണ്ടും തരം തിരിച്ചിട്ടുണ്ട്.അവ വട്ടച്ചുവട്,
1.വട്ടച്ചുവട്:    പാദങ്ങള്‍ രണ്ടും തമ്മില്‍ പാദം മുതല്‍ മുട്ട് വരെയുള്ള അകലത്തില്‍ വച്ച് നട്ടെല്ല് നിവര്‍ത്തി സ്വല്‍പ്പം മുന്നോട്ടാഞ്ഞു തല ഉയര്‍ത്തി മുന്നോട്ട് നോക്കി കൈപ്പത്തിയും കൈ തണ്ടയും ചേര്‍ത്തു വെച്ച്  കാല്‍മുട്ട് മടക്കി കാല്‍മുട്ടും ഊരയും സമം വരുന്ന നിലയില്‍ അമര്‍ന്ന് നില്‍ക്കുക.
2.അരപ്പച്ചുവട്:  കാല്‍പാദങ്ങള്‍ രണ്ടും ഒരടി അകലത്തില്‍ വെച്ച് നട്ടെല്ല് ഉയര്‍ത്തി ശരീരം നിവര്‍ത്തി തല ഉയര്‍ത്തി മുന്നോട്ട് നോക്കി കൈ രണ്ടും മാറിന് ചേര്‍ത്ത് വെച്ച് കാല്‍മുട്ടും ഊരയും സമം വരുന്ന നിലയില്‍ അമരുക.
3.നീട്ടക്കാല്‍ ചുവട്:     ഒരുകാല്‍ പിന്നിലേക്ക് ഇറക്കി വെച്ച് അടുത്ത കാല്‍ മുട്ടുമടക്കി ശരീരം നിവര്‍ത്തി മുന്നോട്ട് നോക്കി കൈ മാറത്ത് ചേര്‍ത്തു നില്‍ക്കുക.
4.കോണ്‍കാല്‍ ചുവട്:    ഒരുകാല്‍ മുന്നിലും അടുത്ത കാല്‍ പിന്നിലേക്ക് മൂന് ചാണ്‍ ഇറക്കിവെച്ച് (പിന്നിലെ കാല്‍ പാദം വലത്തോട്ട് ചെരിച്ച് വെച്ചും,ഇടത്തെ കാല്‍ പാദം സ്വല്‍പ്പം ഇടത്തോട്ടു ചെരിച്ച് വെച്ചും ആയിരിക്കണം)വട്ടച്ചുവടില്‍ അമര്‍ന്ന് ഒരു കൈ മാറിനും അടുത്ത കൈ ശിരസിന്നു മീതെ തടവായും വെക്കണം.
5.ഒറ്റക്കാല്‍ ചുവട്:     ഒരു കാല്‍ അല്പ്പം മുന്നോട്ട് മടക്കി നിന്നുകൊണ്ട് അടുത്തകാല്‍ മുട്ട് മടക്കി പൊക്കി കാല്‍ വെള്ള മുന്നില്‍ കാണും വിധം പിടിച്ച് കൈ രണ്ടും മാറത്ത് കത്രിക തടവില്‍ വെച്ച് മുന്നോട്ട് നോക്കി നില്‍ക്കുക.
6.കെട്ടിന്‍ല്‍പ്പ് ചുവട്:    ഒരുകാല്‍ മുന്നില്‍വെച്ച് അടുത്തകാല്‍ മുട്ട് മുന്നില്‍ വെച്ച കാലിന്റെ ഉപ്പൂറ്റിക്ക് തൊടുന്ന നിലയില്‍ വെച്ച് രണ്ട് കയ്യും ഊരക്ക് കൊടുത്ത് ശരീരം നിവര്‍ത്തി നില്‍ക്കുക.
എനിയും വ്യത്യസ്ഥ രീതികളിലുള്ള അനേകം ചുവടുകള്‍ ഉണ്ട്.എല്ലാം പൂര്‍ണമായി ഇവിടെ കൊടുക്കാന്‍ കഴിയില്ല.
       അഭ്യാസങ്ങള്‍ക്ക് -ബാഹ്യമായ അഭ്യാസം, ആന്തരികമായ അഭ്യാസം എന്നിങ്ങനെ രണ്ടു വിതമുണ്ട്. ഇന്ന് നാം എവിടേയും അതായത് ഒട്ടുമിക്ക കളരികളിലും പഠിപ്പിക്കുന്നതായി കാണുന്നത്  ബാഹ്യമായ അഭ്യാസങ്ങള്‍ മാത്രമാണു.ബാഹ്യമായ അഭ്യാസം എന്നുപറഞ്ഞാല്‍ മല്‍സരങ്ങള്‍ക്ക് വേണ്ടിയും സ്റ്റേജില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ വേണ്ടിയും മാത്രമുള്ളത്. ഒരു സംശയം ചോതിച്ചാല്‍ അത് ദൂരീകരിച്ച്തരാന്‍ പറ്റാത്ത ഗുനാതന്മാരെയാണ് കാണാന്‍ പറ്റുന്നത്. അതിനാല്‍ യഥാര്‍ത്ഥ ഗുരുമുകത്ത് നിന്നും പഠിക്കാന്‍ ശ്രമിക്കുക.എന്‍റെ ഗുരുനാഥന്മാരുടെ ഗുരുവായ ബഹു: ചെലവൂര്‍ ഉസ്താത് പറഞ്ഞിരുന്നതായി ഉസ്താതുമാര്‍ പറയുമായിരുന്നു -കളരിയുടെ ആന്തരികവശങ്ങള്‍ പഠിച്ച ഒരാളോട് അയാള്‍   മരണ സമയത്ത് ആണങ്കില്‍ പോലും കളരി എന്നുപറഞ്ഞാല്‍ അയാള്‍ കണ്ണുതുറക്കുമെന്ന്.


                                 

                                 
                               
                               
                         
                                

അഭിപ്രായങ്ങളൊന്നുമില്ല: