ശനിയാഴ്‌ച, ജനുവരി 14, 2012

മനുഷ്യശരീരം-2

വാസ:
    ശരീരത്തിലെ സ്നേഹാംശത്തെ വാസ (കൊഴുപ്പ്)എന്നു പറയുന്നു.അത്യുഷ്ണത്തില്‍ നിന്നും അതി ശൈത്യത്തില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നത് വാസയാണ്.സാധാരണയായി ഒരാളുടെ തൂക്കത്തിന്റെ 18% വരെ കൊഴുപ്പാന്.അതില്‍ കൂടിയാല്‍ ഹാനികരവുവാണ്.

ത്വക്ക്:
   മനുഷ്യശരീരമാകെ ത്വക്ക് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.തന്നിമിത്രമാത്രേ സ്പര്‍ശഞ്ഞാണമുണ്ടാകുന്നത്.അത് കൊണ്ടാണ് ത്വക്കിനെ സ്പര്‍ഷണേന്ദ്രിയമെന്ന് പറയുന്നതു.ത്വക്കില്‍ അനേക ലക്ഷം സുഷിരങ്ങള്‍ ഉണ്ട്.അതില്‍ കൂടിയാണ് ശരീരത്തിലെ മാലിന്യം വിയര്‍പ്പായി പുറത്തു പോകുന്നത്.പ്രത്യേകസ്ഥാനങ്ങളിലെ സുഷിരങ്ങളെ ചെറുതും വലുതുമായ രോമങ്ങള്‍ സംരക്ഷിക്കുന്നു.

ഹൃദയം:
   "  പൂണ്ഡരീകേണ സദൃശം ഹൃദയം സ്യാല്‍ അധോമുഖം സുശ്രുതം"    നെഞ്ചിന്റെ ഇടത്തെ ഭാഗത്തായി വാരിയെല്ലിന്റെ അകത്താന് ഇത് സ്ഥിതിചെയ്യുന്നത്.വെള്ളരിക്കയോടും താമരമോട്ടിനോടും ഉപമിച്ചിരിക്കുന്നു.ഒരാളുടെ ഹൃദയം അയാളുടെ കൈമുഷ്ടി ചുരുട്ടിയ അത്ര ഉണ്ടാകും.ഹൃദയത്തില്‍നിന്ന് ശരീരമാകെ രക്തം എത്തിക്കാനും തിരിച്ചു ഹൃദയത്തിലേക്ക് തന്നെ എത്തിക്കാനും രണ്ടു തരം രക്താവാവിനി കുഴലുണ്ട്.ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം.ഇതിന്നു നാല് അറകളുണ്ട്.അവ മൃദുവായ ചര്‍മം കൊണ്ട് വേര്‍തിരിക്കുന്നു.വലതു വശത്തെ മുകളിലെ അറയില്‍ അനേകം സിരകള്‍ ചേര്‍ണ്ണ രണ്ടു സിരകള്‍ ഉണ്ട്.അവ മലിന രക്തത്തെ വഹിക്കുന്നു.താഴെയുള്ള അറയില്‍ രക്തചംക്രമണം നടന്നു മനുഷ്യനെ ആരോഗ്യവാനാക്കുന്നു.പ്രകൃതാ സങ്കോചവികാസ സ്വഭാവമുള്ള ഹൃദയത്തിന്ന് ആ ശക്തി നഷ്ട്ടപ്പെട്ടാല്‍ ശരീരത്തിനു മരണം സംഭവിക്കുന്നു.                                      

ഹൃദയമിടിപ്പ്:
   പ്രായപൂര്‍ത്തിവന്ന ഒരാരോഗ്യവാന്‍റെ ഹൃദയം ഒരു മിനിറ്റില്‍ 72 പ്രാവിശ്യം മിടിക്കും. ഓട്ടം,വ്യായാമം,പരിഭ്രമം എന്നിവ കൊണ്ട് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതാണ്.
ആറ് മാസം വരെ പ്രായമുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ്    140-115 നു  ഇടയ്ക്ക് 
നാല് വയസ് വരെ പ്രായമുള്ള കുട്ടികളുടെ ഹൃദയമിടിപ്പ്  105-120 നു ഇടയ്ക്ക് 
ആറ് വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ ഹൃദയമിടിപ്പ്   90-115 നു ഇടയ്ക്ക് 
പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളുടെ ഹൃദയമിടിപ്പ് 80-90 നു ഇടയ്ക്ക് 
പതിനഞ്ചുവയസ് വരെ പ്രായമുള്ളവരുടെ ഹൃദയമിടിപ്പ് 75-85 നു ഇടയ്ക്ക്
വാര്‍ധക്യം ബാധിക്കുന്തോറും ഹൃദയമിടിപ്പ് കൂടിവരുന്നതാണ്. ഭയം,സന്തോഷം,ജ്വരം,ക്രോധം,കാമവാസന എന്നിവ നിമിത്തവും ഹൃദയമിടിപ്പ്നു വ്യത്യാസം കാണാം.
മറ്റൊരു അഭിപ്രായത്തില്‍ വന്നത് 
ജാതമാത്രനായ ശിശു   1 മിനിറ്റില്‍ 120 മുതല്‍ 180 വരെ 
ഒരു വര്‍ഷപ്രായനായ  1 മിനിറ്റില്‍ 120 മുതല്‍ 140 വരെ 
രണ്ടു വര്ഷം                 1 മിനിറ്റില്‍ 100 മുതല്‍ 115 വരെ 
മൂന്നു വര്ഷം                 1 മിനിറ്റില്‍ 80 മുതല്‍ 100 വരെ 
നാല് വര്ഷം               1 മിനിറ്റില്‍ 70 മുതല്‍ 90 വരെ 
6 വര്ഷം മുതല്‍ 14 വര്ഷം വരെ 80 മുതല്‍ 90 വരെ 
14 മുതല്‍ 30 വരെ                         80 മുതല്‍ 90 വരെ 
30 മുതല്‍ 50 വരെ                        70 മുതല്‍ 72 വരെ 
50 മുതല്‍ 80 വരെ                        60 മുതല്‍ 65 വരെ 

രക്തശുദ്ധി:
   ശ്വാസക്വാശം രണ്ടായി ഇടത് വലത് എന്നു വേര്‍തിരിച്ച് ഉണ്ട്.മലിന രക്തത്തെ ഇത് ശുദ്ധി ചെയ്യുന്നു.നാവിന്റെ അടിയില്‍ തരുണാസ്ഥി കൊണ്ട് നിര്‍മിച്ച രണ്ട് ശാഖകളുള്ള ഒരു കുഴല്‍ രണ്ട് ശ്വാസകോശങ്ങളിലും എത്തുന്നു.ഈ കുഴലിന്റെ രണ്ട് ശാഖകളില്‍നിന്നും വളരെ ശാഖകള്‍ പിരിഞ്ഞ് ശ്വാസകോശങ്ങളിലെ കോശങ്ങളില്‍ വ്യാപിച്ചിരിക്കുന്നു.നാസാദ്വാരങ്ങളില്‍ കൂടി പ്രവേശിക്കുന്ന വായു ശ്വാസോച്ഛാസത്താല്‍ ശ്വാസനനാഡി മുഖേനെ ശ്വാസകോശത്തിന്റെ എല്ലാ അറകളിലും പ്രവേശിക്കുന്നു.ഹൃദയത്തില്‍ പ്രവേശിച്ച രക്തം നാഡി വഴി ശ്വാസകോശത്തില്‍ എത്തിച്ചേരുന്നു.അവിടെ വെച്ച് രക്തം ശുദ്ധിചെയ്യപ്പെടുന്നു.



അഭിപ്രായങ്ങളൊന്നുമില്ല: