ചൊവ്വാഴ്ച, നവംബർ 08, 2011

ആയോധനവിദ്യ എന്നാല്‍ എന്ത്-3

4.വെറുംക്കൈ:       കളരിയഭ്യാസത്തിലെ നാലാമത്തെ ഭാഗമാണ് വെറും കൈ.ആയുധം ധരിച്ചോ അല്ലാതെയോ എതിരിടുന്ന പ്രതിയോഗിയെ ആയുധമൊന്നും കൂടാതെ നിരായുദ്ധനായി എതിരിട്ട് നിഷ് പ്രയാസം എതിരാളിയെ കീഴ്പ്പെടുത്തുന്ന രീതിയാണ് വെറുംക്കൈ മുറ.കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ശരീരത്തിന്റെ മറ്റ് ഭാഘങ്ങള്‍ കൊണ്ടും വേഗതയിലും സൂക്ഷ്മമായും ചെയ്യാന്‍ സാധിക്കുന്ന പ്രയോഗ സിദ്ധിയും മെയ് കണ്ണാകുക എന്ന ലക്ഷ്യം പ്രായോഗികമാക്കാനുതകുന്ന അഭ്യാസപരിശീലനം കൊണ്ട് കൈ വരുന്ന ദേഹസ്വാധീനവും ഒരു കളരിയഭ്യാസിയെ വെറുംക്കൈകള്‍കൊണ്ടുള്ള ഫൈറ്റിങ്ങില്‍ അജയ്യനാക്കുന്നു.മെയ്പ്പയറ്റ്,പകര്‍ച്ചക്കാല്‍,കൈകുത്തിപ്പയറ്റ് മുതലായവയില്‍ നിന്ന് പഠിച്ച പ്രയോഗങ്ങളാണ് വെറും കൈമുറയില്‍ ഉപയോഗിക്കുന്നത്.
വെറുംക്കൈ മുറയിലെ മറ്റൊരു ഇനമാണ് പിടിമുറ.ശത്രുവിന്‍റെ അടി,ഇടി,വെട്ട്,തൊഴി മുതലായവ തടുത്ത് ശരീരത്തിനു ഒന്നും പറ്റാതെ രക്ഷ നേടാനും,ശത്രുവെ കീഴ്പ്പെടുത്തുകയോ,മറിച്ചിടുകയോ ചിലപ്പോള്‍ കൊല്ലുക തന്നെയോ ചെയ്യാനും ഉതകിയ പല പിടുത്തങ്ങളും വെറുംക്കൈ മുറയില്‍ പഠിപ്പിക്കുന്നു.അങ്ങനെയുള്ള നൂറുക്കണക്കിന് പിടുത്തങ്ങള്‍ ഉണ്ട്.ഒരു പിടുത്തത്തിന് ഒഴിവുകളും അതിന് മാറുപിടുത്തങ്ങളും മറുഒഴിവുകളും ഉണ്ട്.അങ്ങനെ വെറുംക്കൈ മുറ എന്നു പറയുന്നത് വലിയൊരു ശാഖ തന്നെയാണ്.
  മുടിപിടിച്ചാല്‍,മാറുപിടിച്ചാല്‍,മുന്നില്‍നിന്ന് കെട്ടിപ്പിടിച്ചാല്‍,പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചാല്‍ .........ഇങ്ങനെ പോകുന്നു വെറുംക്കൈ മുറയിലെ പ്രയോഗങ്ങള്‍.


കോട്ട് വിദ്യ അഥവാ ചൊട്ടച്ചാണ്‍:.:::ഉള്ളം കൈയ്യില്‍ ഒതുക്കിപ്പിടിക്കാവുന്നതും ഒരു ചാണ്‍ നീളമുള്ളതുമായ ഒരായുധമാണിത്.ചൊട്ടുന്ന(തട്ടുന്ന)ചാണ്‍ വടി എന്നത് കൊണ്ടാണ് ഇതിന്ന് ഈ പേര്‍ വന്നത്.ശത്രുവിന്റെ മര്‍മ്മ സ്ഥാനങ്ങളിലേക്ക് തട്ടാനും,ഊനാനും പറ്റുന്ന രീതിയിലാണ് ഇതിന്റെ രൂപം.ഒരു ഭാഗം മോട്ട് പോലെയും മറ്റെ ഭാഗം മൂര്‍ച്ചയില്ലാതെ കൂര്‍ത്ത നിലയിലുമാണ് ഇതിന്റെ രൂപം.വെറുംക്കൈ പ്രയോഗങ്ങളിലെ രീതികള്‍ തന്നെയാണ് ഇതില്‍ ചെയ്യുന്നത്.പുളിയുടെ കാതല്‍ അല്ലങ്കില്‍ കരിവീട്ടി എന്നിവ കൊണ്ടാണ് ഇത് നിര്‍മിക്കുന്നത്.

  

     






                               
                                                                                                                                                                                   
                                                                   

അഭിപ്രായങ്ങളൊന്നുമില്ല: